atl15oa

ആറ്റിങ്ങൽ: രാമച്ചംവിള കണ്ണങ്കരക്കോണം താഴെ പൊന്നറ വീട്ടിൽ ബിജു (46) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇന്നലെ രാവിലെ നിര്യാതനായത്. ചിറയിൻകീഴ് ശാർക്കര കാളിയൂട്ട് ചടങ്ങുകൾ നടത്താൻ അവകാശപ്പെട്ട പൊന്നറ കുടുംബത്തിലെ കാരണവനായ കൊച്ചു നാരായണപിള്ള( നാണു ആശാൻ)​യുടെ മകനാണ് ബിജു . കാളിയൂട്ടിലെ പ്രധാന ചടങ്ങായ നിലത്തിൽ പോരിൽ പതിനെട്ട് വർഷമായി തുടർച്ചയായി ഭദ്രകാളി വേഷം കെട്ടിയിരുന്നത് ബിജുവാണ്. ഭാര്യ: ജീജ. മക്കൾ: ആരോമൽ. ആദിത്യൻ, സഹോദരൻ: ബിനു.