psc

ഒ.എം.ആർ പരീക്ഷ

കാറ്റഗറി നമ്പർ 456/2016, 457/2016 പ്രകാരം ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ & ഫീമെയ്ൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയ്ക്ക് 27 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 192/2016 സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 23 ന് രാവിലെ 10 മണി മുതൽ 12.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും, ഉച്ചയ്ക്ക് 12 മുതൽ 02.15 വരെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഓൺലൈൻ പരീക്ഷ നടത്തും.


ഇന്റർവ്യൂ
കാറ്റഗറി നമ്പർ 485/2015 കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയ്ക്ക് 24, 25, 26 തീയതികളിലും, കാറ്റഗറി നമ്പർ 567/2017 ഗ്രാമവികസന വകുപ്പിൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് (തസ്തികമാറ്റം വഴി) തസ്തികയ്ക്ക് 24, 25, 26 തീയതികളിലും, കാറ്റഗറി നമ്പർ 657/2012, 51/2015, 52/2015 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ലാ തസ്തികകൾക്ക് 31, നവംബർ 1, 2 തീയതികളിലും, കാറ്റഗറി നമ്പർ 161/2015, 162/2015, 163/2015 കേരള പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, കാറ്റഗറി നമ്പർ 165/2015, 166/2015 കേരള ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ, കാറ്റഗറി നമ്പർ 171/2015 എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികകൾക്ക് 24, 25, 26, 31, നവംബർ 1 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 324/2017 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിംഗ് (നേരിട്ടുള്ള നിയമനം) തസ്തികയ്ക്ക് 17 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.


കൂട്ടിച്ചേർക്കൽ വിജ്ഞാപനം
29.12.2017 ലെ അസാധാരണ ഗസറ്റിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ചെയ്തിരുന്ന എൻ.സി.സി./ സൈനിക ക്ഷേമവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (വിമുക്തഭടന്മാർക്ക് മാത്രം) കാറ്റഗറി നമ്പർ 646/2017 (എൻ.സി.എ.-എസ്.ഐ.യു.സി.നാടാർ) തസ്തികയുടെ വിജ്ഞാപനത്തിന്റെ അവസാന തീയതി വരെ (31.01.2018) മിലിട്ടറി ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് ബിരുദം നേടിയ കാരണത്താൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിമുക്തഭടന്മാർക്ക് അപേക്ഷിക്കുന്നതിനായി 06.10.2018 തീയതിയിലെ ഗസറ്റിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 വരെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കാം.


പ്രായോഗിക പരീക്ഷ
കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 218/2015, 19/2014 (നേരിട്ടുള്ള/ തസ്തികമാറ്റം വഴിയുള്ള നിയമനം) പ്രകാരം ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി.) തസ്തികകൾക്കുള്ള പ്രായോഗികപരീക്ഷ (എച്ച് ടെസ്റ്റ് & റോഡ് ടെസ്റ്റ്) 17 വരെ കോഴിക്കോട് മാലൂർകുന്നിലെ പൊലീസ് എ.ആർ.ക്യാമ്പിൽ രാവിലെ 6 മുതൽ നടത്തും.