atl15oc

ആറ്റിങ്ങൽ: ദേശീയപാതയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മേലാറ്റിങ്ങൽ ഗോപാലകൃഷ്ണവിലാസത്തിൽ ഭാസി എന്നു വിളിക്കുന്ന മോഹനൻ(47) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചാത്തമ്പറയ്‌ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർചിറയിൻകീഴ് താലൂക്കാശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ അശ്വതി. മകൻ: ഭഗത് മോഹനൻ.