adeep

കിളിമാനൂർ: സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി. നഗരൂർ വെള്ളല്ലൂർ കുഴക്കാട്ടുവീട്ടിൽ രാജേന്ദ്രൻ - ലിസ ദമ്പതികളുടെ ഏക മകൻ അദീപ്(29) ആണ് ഞായറാഴ്ച വൈകുന്നേരം കുളിക്കുന്നതിനിടെ കൊടുവഴന്നൂർ പൊയ്യക്കട ഭാഗത്ത് ഒഴുക്കിൽപ്പെട്ട് കാണാതായത്.ഇന്നലെ രാവിലെ 11മണിയോടെയാണ് മൃതദേഹംകണ്ടെത്തിയത്. കുളിക്കാനിറങ്ങിയ ഭാഗത്തുതന്നെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു .

ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് അദീപും സുഹൃത്തുക്കളും കുളിക്കാനെത്തിയത്. കുളി ച്ചുകൊണ്ടുനിൽക്കേ അദീപ് ഒഴുക്കിൽ പ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ ആറ്റിങ്ങൽ ഫയർഫോഴ്സിലും നഗരൂർ, വെഞ്ഞാറമൂട് പൊലീസിലും അറിയിച്ചിരുന്നു. ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും സന്ധ്യയായതോടെ മടങ്ങി.തുടർന്ന് ഇന്നലെ ചെങ്കൽചൂള ഫയർസ്റ്റേഷനിൽ നിന്നുള്ള സ്കൂബാ (മുങ്ങൽ വിദഗ്ധർ ) ടീമും വെഞ്ഞാറമൂട് ഫയർഫോഴ്സും തെരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെടുത്തു . സ്കൂബാ ടീം അംഗങ്ങളായ ബിനോയ്, സുഭാഷ്, പ്രേം കുമാർ, ലിജു, വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ലീഡിം ഗ് ഫയർമാൻമാരായ സുജേഷ്, അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഈമാസം 27ന് ശിവഗിരി ശാരദാമഠത്തിൽ വച്ച് വെള്ളല്ലൂർ സ്വദേശിയായ പെ ൺകുട്ടിയുമായി അദീപിന്റെ വിവാഹം നട ക്കേണ്ടതായിരുന്നു. വിദേശത്തായിരുന്ന അദീപ് അടുത്തിടെ യാണ് നാട്ടിലെത്തിയത്. മൃതദേഹം വൈകുന്നേരം 5മണി യോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.