ആറ്റിങ്ങൽ: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി ശിവഗിരിയിൽ എസ്.എൻ.ഡി.പി യോഗവും ശിവഗിരി ധർമ്മസംഘം ട്രസ്റ്റും സംയുക്തമായി നടത്തുന്ന മണ്ഡല പൂജയും മഹായതി പൂജയും സംബന്ധിച്ച് ആറ്റിങ്ങൾ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത യോഗം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എം.അജയൻ,യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി, കൗൺസിലർ സുധീർ, ദഞ്ചുദാസ് .ഡി.എൽ, ഷാജി .ഡി, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അഭിലാഷ്, സൈബർ സേന കൺവീനർ ദിനേശ്, ജോയിന്റ് കൺവീനർ അജി പ്രസാദ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, സെക്രട്ടറി എസ്.ആർ. ശ്രീകല, വൈസ് പ്രസിഡന്റ് വിജയകുമാരി, ട്രഷറർ രാധാമണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രശോഭാ ഷാജി, ബേബി സഹൃദയൻ, ഷെർളി സുദർശനൻ, ബിന്ദു ബിനു, ഷീജ അജികുമാർ, ഉഷ, ഷെർളി അനിൽ, ഗീതാ സുരേഷ്, ചിത്ര എന്നിവർ സംസാരിച്ചു. 25 ന് ശിവഗിരിയിൽ നടക്കുന്ന യതി പൂജയിൽ ആറ്റിങ്ങൾ യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിൽ നിന്നും ശ്രീനാരായണീയർ സകുടുംബം പങ്കെടുക്കാൻ യോഗം തീരുമാനിച്ചു,