kerala-uni

പരീക്ഷ മാറ്റി

17 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം. എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു/എം.പി.എ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ ഡിഗ്രി പരീക്ഷകളും മൂന്നാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം), ഏഴാം സെമസ്റ്റർ എൽ എൽ.ബി (പഞ്ചവത്സരം) ഡിഗ്രി പരീക്ഷകൾ ഒക്‌ടോബർ 29 നും, രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി. എ/ബി.എസ്.സി/ബി.കോം ഡിഗ്രി പരീക്ഷകളും, രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്യൂ/ബി.വോക് ഡിഗ്രി പരീക്ഷകൾ നവംബർ 2 നും നടത്തും.


തീയതി നീട്ടി

വിദൂര വിദ്യാഭ്യാസ വിഭാഗം എം.ബി.എ അഡ്മിഷൻ രജിസ്‌ട്രേഷൻ 19 വരെ നീട്ടി. 16 മുതൽ 19 വരെ രജിസ്റ്റർ ചെയ്തവർക്കുളള ജി.ഡിയും ഇന്റർവ്യൂവും 20 ന് രാവിലെ 9.30 മുതൽ എസ്.ഡി ഇയിൽ നടത്തും. യോഗ്യത നേടുന്നവർ അന്നേ ദിവസം തന്നെ ഫീസൊടുക്കി അഡ്മിഷൻ നേടണം.

വൈവാവോസി

എം.എസ്.ഡബ്യൂ സോഷ്യൽ വർക്ക് പരീക്ഷയുടെ വൈവാ വോസി 16, 17 തീയതികളിൽ ശ്രീകാര്യം ലയോള കോളേജിൽ നടത്തും.


സീറ്റൊഴിവ്

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അംഗീകാരത്തോടെ ശാസ്താംകോട്ട ഡി.ബി.കോളേജിൽ നവംബർ 4 ന് തുടങ്ങുന്ന പി.എസ്.സി. അംഗീകാരമുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ആറു മാസം), സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സുകൾക്ക് സീറ്റൊഴിവുണ്ട്. ഫോൺ: 9446475975.