high-tech-lab-in-school

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഏഴുവരെ ക്ളാസുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കാൻ 300 കോടി രൂപയുടെ പദ്ധതി റിപ്പോർട്ടായി.

എട്ടുമുതൽ പന്ത്രണ്ട് വരെയുള്ള 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതിന്റെ പിന്നാലെയാണിത്.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ പദ്ധതി നടപ്പാക്കാൻ ആറുമാസം മതിയാകും.

പദ്ധതി ഇങ്ങനെ:

നടപ്പാക്കുന്ന സ്കൂളുകൾ : 9941
നൽകുന്ന ലാപ് ടോപ്പുകൾ :65177

മൾട്ടിമീഡിയ പ്രൊജക്ടറുകൾ: 26549

മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ:5644

42 ഇഞ്ച് എൽ.ഇ.ടി ടെലിവിഷനുകൾ: 3248

പങ്കുവയ്ക്കുന്നത് ഇങ്ങനെ:

 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ

പ്രൈമറി: 5396 ,

അപ്പർ പ്രൈമറി :2565 ,

ഹൈസ്‌കൂളിലെ പ്രൈമറി,അപ്പർ പ്രൈമറി: 1980

 ഓരോ സ്‌കൂളിനും കിട്ടുന്നത്

1. രണ്ടു മുതൽ 20 വരെ ലാപ്‌ടോപ്പുകൾ,യു.എസ്.ബി സ്പീക്കറുകൾ,

2. ഒന്നുമുതൽ 10 വരെ പ്രോജക്ടറുകൾ, മൾട്ടിഫംഗ്ഷൻ പ്രിന്റർ, ടെലിവിഷൻ

 ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്

ഒരു ഡിവിഷനിൽ ശരാശരി ഏഴ് കുട്ടികളുള്ള മുഴുവൻ സ്‌കൂളുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.സ്‌പെഷ്യൽ സ്‌കൂളുകൾ, ട്രൈബൽ മേഖലയിലെ സ്‌കൂളുകൾ തുടങ്ങിയവയെ നിബന്ധനകളിൽ നിന്നൊഴിവാക്കി. ഹൈസ്‌കൂൾ തലത്തിൽ നടപ്പാക്കിയപോലെ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനം പ്രൈമറി തലത്തിൽ ഏർപ്പെടുത്തുന്നില്ല. പകരം ലഭ്യമാക്കുന്ന ഉപകരണങ്ങൾ ലാബിലും ക്ലാസ് മുറികളിലും പൊതുവായി ഉപയോഗിക്കാം.

- കെ.അൻവർ സാദത്ത്, വൈസ് ചെയർമാൻ, കൈറ്റ്