ചേർത്തല : ദേശീയ പാതയിൽ ചേർത്തല എസ്.എൻ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മ​റ്റൊരു ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു.കോഴിക്കോട് വടകര ചെമ്പാല വലിയപുറത്ത് ജിജി (34),കണ്ണൂർ പയ്യന്നൂർ പുതുമന തെക്ക് മനോജ്(46) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

ഡ്രൈവർക്കൊപ്പം ജിജി സഞ്ചരിച്ച ലോറിയുടെ ടയറുകൾ എസ്.എൻ.കോളേജിന് തെക്ക് ഭാഗത്ത് വച്ച് തകരാറിലായി.തുടർന്ന് ലോറി നിറുത്തിയിട്ട് ടയർ മാറിയിടാൻ ജിജി ശ്രമിക്കുന്നതിനിടെ, മനോജ് ഓടിച്ച ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു,ഗുരുതരമായി പരിക്കേ​റ്റ ജിജിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് മരിച്ചു.ഇടിയുടെ ആഘാതത്തിൽ മനോജ് ലോറിയുടെ കാബിനുളളിൽ കുടുങ്ങി.അരമണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് മനോജിന്റെ മൃതദേഹം കാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. രണ്ടു ലോറികളും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.