lic
എൽ.ഐ.സി

തിരുവനന്തപുരം: പ്രളയത്തിൽ മരണപ്പട്ട 439 പേരിൽ 55 പേർക്ക് മാത്രമാണ് ലൈഫ് ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നതെന്ന് എൽ.ഐ.സി ചെയർമാൻ വി.കെ. ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരുടെ പേരിലുണ്ടായിരുന്ന 79 പോളിസികളിൽ 40 പോളിസികൾ കാലഹരണപ്പെട്ടതുമായിരുന്നു. ബാക്കിയുള്ള 39 പോളിസികളിൽ 26 എണ്ണത്തിന് ക്ലെയിം ഇനത്തിൽ 50 ലക്ഷം രൂപ നൽകി. ബാക്കിയുള്ള ക്ലെയിമുകളിലും ഉടൻ നടപടിയുണ്ടാകും. ദുരിതാശ്വാസ നിധിയിലേക്ക് എൽ.ഐ.സി ജീവനക്കാരും ഏജന്റുമാരും ചേർന്നു സമാഹരിച്ച ഏഴ് കോടി രൂപ മുഖ്യമന്ത്റിക്ക് കൈമാറി. സംസ്ഥാന പുനർനിർമാണത്തിനായി എൽ.ഐ.സിയുടെ പൂർണ സഹകരണം വാഗ്ദാനം ചെയ്‌തതായും വി.കെ.ശർമ പറഞ്ഞു.