തിരുവനന്തപുരം: 17ന് നടത്താനിരുന്ന സ്‌കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 22ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വോട്ടെടുപ്പ് 22ന് ഉച്ചയ്ക്കു 12ന് മുമ്പും തുടർന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂൾ പാർലമെന്റിന്റെ ആദ്യയോഗം 24ന് നടക്കും.