alen

തിരുവനന്തപുരം: നടൻ അലൻസിയർക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ ആരോപണവുമായി നടി. മുറിയിലേക്ക് അതിക്രമിച്ചു കയറി കീഴ്പ്പെടുത്താൻ ശ്രമിച്ചതായി പേരുവെളിപ്പെടുത്താത്ത നടി 'ഇന്ത്യാ പ്രൊട്ടസ്റ്റ്' എന്ന വെബ്‌സൈറ്റിലൂടെ ആരോപിച്ചു. മീടൂ കാമ്പെയിനിന്റെ ഭാഗമായാണ് വെളിപ്പെടുത്തൽ.

'തന്റെ നാലാമത്തെ ചിത്രത്തിലാണ് ആദ്യമായി അലൻസിയർക്കൊപ്പം പ്രവർത്തിച്ചത്. നാലുതവണ മോശം അനുഭവം ഉണ്ടായി.

ആദ്യ സംഭവം ഊണുമേശയ്ക്കരികിൽവച്ച് ഒരു താരം സ്ത്രീകളോടെങ്ങനെ പെരുമാറുന്നുവെന്ന് അശ്ളീല ചുവയോടെ വിവരിക്കുന്നതിനിടയിൽ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. പിന്നൊരിക്കൽ വേറൊരു നടിക്കൊപ്പം മുറിയിലേക്ക് ഇടിച്ചു കയറി വന്ന് നമ്മുടെ ശരീരത്തെ അറിയണം എന്ന് ഉപദേശിച്ചു. മറ്റൊരിക്കൽ ആർത്തവ സമയത്ത് മുറിയിൽ വിശ്രമിക്കുമ്പോൾ മദ്യപിച്ചെത്തിയ അലൻസിയർ വാതിലിൽ തൊഴിക്കുകയും മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്‌ത് കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. പലപ്പോഴും മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിച്ചു. ഒരിക്കൽ മുറിയിലേക്ക് ബലമായി കയറി ഉറങ്ങിക്കിടന്ന തനിക്കൊപ്പം കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചതായും നടി ആരോപിച്ചു.