കഴക്കൂട്ടം:പ്രഭാത സവാരിക്കിടെ പിക്അപ് ഓട്ടോയിടിച്ച് മുരുക്കുംപുഴ ഇടവിളാകം വിളയിൽവീട്ടിൽ രാജീവ്( 41 )മരിച്ചു. രണ്ടുദിവസം മുമ്പ് രാവിലെ ആറോടെ മംഗലപുരം മുരുക്കുംപുഴ റോഡിൽ നെല്ലിമൂടിനു സമീപം വച്ചായിരുന്നു അപകടം. കോഴികയറ്റി വരുകയായിരുന്ന പിക്അപ് ഓട്ടോ റോഡരുകിലൂടെ നടന്നുപോകുകയായിരുന്ന രാജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റ രാജീവിനെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞദിവസം പുലർച്ചെ അഞ്ചോടെ മരിച്ചു. അമ്മ ലീല,ഭാര്യ രാജി, മക്കൾ അനുഗ്രഹ ആദിത്യൻ.