പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഇരുചക്രവാഹനത്തിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ ആറ്റുപുറം ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘം പിടികൂടി. ബാലരാമപുരം സി.എസ്.ഐ പള്ളിക്കു സമീപം താമസിക്കുന്ന സുൽഫി (24), അതിയനൂർ, കല്ലൂംമൂട് സ്വദേശി അഖിൽ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്നതാണെന്ന് ഇവർ അധികൃതരോട് പറഞ്ഞു. ഇൻസ്പെക്ടർ ഡി.വിജയകുമാരൻ, അസി: ഇൻസ്പക്ടർ കെ.ബി.വിനോദ് , പ്രിവന്റിവ് ഓഫിസർമാരായ ബിജു, ജയശേഖർ, രാജേഷ്, സുരജ് ,ഷാൻ, അജികുമാർ, വനിതാ ഓഫിസർമാരായ വിഷ്ണുശ്രീ, സോണിയാ വർഗീസ് എന്നിവരുടെ സംഘമാണ് യുവാക്കളെ പിടികൂടിയത്.