ചിറയിൻകീഴ്: ചിറയിൻകീഴ് മേൽപ്പാല നിർമാണത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ പേരിൽ മുന്നറിയിപ്പില്ലാതെയുള്ള കുടിയൊഴിപ്പിക്കലിനെ ശക്തമായി ചെറുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റ് സംഘടിപ്പിച്ച സമര പ്രഖ്യാപന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനത്തിന് എതിരല്ലെന്നും പുനരധിവാസവും അർഹമായ നഷ്ടപരിഹാരവും നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് സജൻ ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ജില്ലാ ട്രഷറർ നെട്ടയം മധു, ജില്ലാ വൈസ് പ്രസിഡന്റ് വെഞ്ഞാറമൂട് ശശി, ജില്ലാ സെക്രട്ടറിമാരായ പോത്തൻകോട് അനിൽകുമാർ, സണ്ണി ജോസഫ്, നേതാക്കളായ ജി. വിജയകുമാർ, എസ്. അജു, എസ്. വിജയകുമാർ, ജയറാം, ബിനു, കലേഷ് തുടങ്ങിയവർ സംസാരിച്ചു.