politics
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നന്ദിയോട് കൃഷിഭവന്റെ നേതൃത്വത്തിൽ ചോളം ബിരിയാണി വിളമ്പുന്നു

പാലോട്:ചോളം കൊണ്ടൊരു ബിരിയാണിയും എഴിന ആഹാരക്കൂട്ടും ഒരുക്കി ലോകഭക്ഷ്യദിനം ജൈവഗ്രാമമായ നന്ദിയോട് ആചരിച്ചു.ജൈവ കാർഷിക ഗ്രൂപ്പിലെ അമ്മക്കൂട്ടം പ്രവർത്തകരും ആഗ്രോസ് കർഷകരും ചേർന്നാണ് ചോളം ബിരിയാണി വിളമ്പിയത്.മുപ്പത് മിനിട്ട് കൊണ്ട് കൺമുന്നിൽ ആവിപറക്കുന്ന ചോളം ബിരിയാണി റെഡി. അഞ്ചിനം ചോളക്കൂട്ടും രുചികരമായി തയ്യാറാക്കി.പാലോട് എണ്ണപ്പന ഗവേഷണ കേന്ദ്രത്തിലായിരുന്നു ഭക്ഷ്യ ദിനാചരണം.നന്ദിയോട് പഞ്ചായത്തിൽ 10 ഹെക്ടർ പ്രദേശം ചെറു ധാന്യവിള കൃഷിക്ക് മാറ്റിവയ്ക്കാനും തീരുമാനമെടുത്തു.എണ്ണപ്പന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.സുനിൽ കുമാറിന്റെയും ഡോ.സാബുവിന്റയും നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ കൃഷിയും ആഹാരമേന്മയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.കാർഷിക കോളേജ് ഡോ.ശാലിനി പിളള ക്ലാസ് നയിച്ചു.നന്ദിയോട് കൃഷി ഓഫീസർ എസ്.ജയകുമാർ പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മില്ലറ്റ് ഹോം പദ്ധതി വിശദീകരിച്ചു.