check

കിളിമാനൂർ: കൂട്ടുകുടുംബത്തിന്റെ തനിമ നഷ്ടപെടാതെ നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിക്കുകയാണ് നഗരൂർ പഞ്ചായത്തിലെ കാട്ടുചന്ത ചിന്ദ്രനല്ലൂർ ചെമ്പകശേരി തറവാട്ടിലെ കുടുംബാഗങ്ങൾ. തറവാട്ടിലെ മുത്തശ്ശിയും അഞ്ചു തലമുറയിലെ അംഗങ്ങളുമാണ് നാടിനും മറ്റു കുടുംബങ്ങൾക്കും മാതൃകയാകുന്നത്. കുടുംബാംഗങ്ങൾ തൊഴിൽ - പഠന സംബന്ധമായി പലയിടങ്ങളിലായി താമസിക്കുന്നതെങ്കിലും ആഴ്ചയിലൊരിക്കൽ തറവാട്ടിൽ ഒത്തുകൂടും. ഇത്തവണ ഇവർ ഒരുമിച്ച് കൂടിയത് പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായിരുന്നു. കുടുംബാംഗങ്ങൾ സ്വരൂപിച്ച അൻപതിനായിരം രൂപയാണ് കുടുംബയോഗം പ്രസിഡന്റ് സുധാകരൻ നായർ ദുരിതാശ്വാസനിധിയിലേക്കായി ബി. സത്യൻ എം.എൽ.എക്ക് കൈമാറിയത്. സെക്രട്ടറി ജി. രാജീവ്, പഞ്ചായത്തംഗം സന്തോഷ് കുമാർ, ട്രഷറർ റീമ എന്നിവർക്ക് പുറമേ അഞ്ചു തലമുറയിൽപ്പെട്ട അംഗങ്ങൾ ഒത്തുകൂടി തറവാട്ടു മുറ്റത്തു വച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് തുക കൈമാറിയത്. കുടുംബത്തിലെ സർക്കാർ ജീവനക്കാർ സാലറി ചലഞ്ചിലും പങ്കാളികളായിരുന്നു.