indrajalam

വർക്കല: മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനശേഖരണാർത്ഥം വേഗതയേറിയ മാന്ത്റികൻ എന്ന ലോക റിക്കാർഡിനുടമയായ ഹാരിസ് താഹ നടത്തുന്ന സാന്ത്വന വിസ്മയം ഇന്ദ്രജാല പരമ്പരയുടെ ആദ്യ അവതരണം വർക്കല മുനിസിപ്പൽ ടൗൺഹാളിൽ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വർക്കലയിലെ സാംസ്ക്കാരിക സംഘടനയായ സെൻസിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. ഡോ. എം.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.കേരളകൗമുദി ലേഖകൻ കെ.ജയപ്രകാശ്, പ്രദീപ് വൈശാലി, നിസാർ കടമ്പേരി എന്നിവർ സംസാരിച്ചു. ഷോണി ജി ചെറവിള സ്വാഗതവും ഹാരിസ് താഹ നന്ദിയും പറഞ്ഞു.