atl16og

ആ​റ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ സമരത്തിൽ ആറ്റിങ്ങലിൽ യാത്രക്കാർ വലഞ്ഞു. റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജില്ലയൊട്ടാകെ നടന്ന സമരത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ രാവിലെ 10.30 മുതൽ 12 വരെ നടന്ന സമരത്തിൽ തിരുവനന്തപുരത്തുനിന്നും വന്ന ബസുകളെ സ്റ്റാന്റിൽ കയറാൻ അനുവദിച്ചില്ല.ആറ്റിങ്ങൽ ഡിപ്പോയിലെ ബസുകൾ സ്റ്റാന്റിലെത്തി സർവീസ് നിർത്തി.വകുപ്പ് മന്ത്റിയുമായി നടത്തിയ ചർച്ചയെ തുടർന്ന് അറിയിപ്പ് ലഭിച്ച ശേഷമാണ് ആറ്റിങ്ങലിൽ സമരം പിൻവലിച്ചത്.