പരീക്ഷ മാറ്റി
17 ന് നടത്താനിരുന്ന സർവകലാശാലയിലെയും (സി.എസ്.എസ്) യൂണിവേഴ്‌സിറ്റികോളേജിലെയും ഒന്നാം സെമസ്റ്റർ എം. ഫിൽ സപ്ലിമെന്ററി പരീക്ഷയും ഫ്യൂച്ചർ സ്റ്റഡീസ്, ഒപ്‌ടോ-ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. ടെക്. പരീക്ഷയും ഒക്‌ടോബർ 25 ന് നടത്തും.
22 മുതൽ ആരംഭിക്കാനിരുന്ന ബി.എ ആന്വൽ ബിരുദ സപ്ലിമെന്ററി പാർട്ട് മൂന്ന് - മെയിനും സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷകളും ബി.എ അഫസൽ ഉൽ - ഉലമ പരീക്ഷകളും ഒക്‌ടോബർ 30ലേക്ക് മാറ്റി.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) (2014 - സ്‌കീം റെഗുലർ & സപ്ലിമെന്ററി, 2011 - സ്‌കീം - സപ്ലിമെന്ററി & 2006 സ്‌കീം -മേഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 7.
ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിൻ), എം.എ ഡാൻസ് (കേരള നടനം), എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എസ് സി എൻവിയോൺമെന്റൽ സയൻസ്, എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.
ഒന്നും രണ്ടും മൂന്നും വർഷ ബി.കോം (ത്രീമെയിൻ) കംപ്യൂട്ടർ ആപ്ലിക്കേഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പി.ജി പ്രവേശനം 2018
സ്‌പോട്ട് അഡ്മിഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് 23 വരെ വിവിധകോളേജുകളിൽ പ്രവേശനംനേടാം. കാര്യവട്ടം ഗവ.കോളേജിൽ എം.എസ് സി മാത്തമാറ്റിക്‌സിന് 17 ന് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 22 ന് രാവിലെ 10 മണിക്ക് നടത്തും.
ടൈംടേബിൾ
30 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് ഒക്‌ടോബർ/നവംബർ 2018 ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2013 സ്‌കീം പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ് പരീക്ഷകളുടെ വൈവ 22 മുതൽ 29 വരെ എസ്.എൻ കോളേജ് കൊല്ലം, എസ്.ഡികോളേജ് ആലപ്പുഴ, ഗവ.വനിതാകോളേജ് തിരുവനന്തപുരം, ഗവ.ആർട്‌സ്‌കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് (ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്‌സ്) പരീക്ഷയുടെ പ്രാക്ടിക്കൽ 22 നും വൈവ 26 നും സെന്റ്‌ജോസഫ്‌സ്‌കോളേജ്‌ഫോർ വിമെൻ ആലപ്പുഴ സെന്ററിൽ വച്ച് നടത്തും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) ജൂലായ് /ആഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് 2018 ഒക്‌ടോബർ 22, 23 തീയതികളിൽകോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരത്തും ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലത്തും നടത്തും.
ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ച് പ്രാക്ടിക്കൽ പരീക്ഷകൾ 23, 25 തീയതികളിൽ ഗവൺമെന്റ് എൻജിനിയറിംഗ്‌കോളേജ് ബാർട്ടൺഹില്ലിൽ നടത്തും.