തിരുവനന്തപുരം: അടുത്ത വർഷത്തെ 27 പൊതു അവധി ദിവസങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങൾ 16 ആണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. മാർച്ച് 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തിയും സെപ്റ്റംബർ 17ന് വിശ്വകർമ്മ ദിനവുമാണിവ.
അവധി ദിവസങ്ങൾ:
ജനുവരി രണ്ട്- മന്നം ജയന്തി, ജനുവരി 26- റിപ്പബ്ലിക് ദിനം, മാർച്ച് നാല്- ശിവരാത്രി, ഏപ്രിൽ 15-വിഷു, ഏപ്രിൽ 18- പെസഹാ വ്യാഴം, ഏപ്രിൽ 19- ദുഖവെളളി, മേയ് ഒന്ന്- മേയ് ദിനം, ജൂൺ അഞ്ച്- ഈദുൽ ഫിത്തർ (റംസാൻ), ജൂലായ് 31- കർക്കടക വാവ്, ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 23- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ ഒൻപത്- മുഹറം, സെപ്റ്റംബർ 10-ഒന്നാം ഓണം, സെപ്റ്റംബർ 11- തിരുവോണം, സെപ്റ്റംബർ 12- മൂന്നാം ഓണം, സെപ്റ്റംബർ 13-ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി ദിനം, ഒക്ടോബർ രണ്ട്- ഗാന്ധി ജയന്തി, ഒക്ടോബർ ഏഴ്- മഹാനവമി, ഒക്ടോബർ എട്ട്- വിജയദശമി, ഡിസംബർ 25- ക്രിസ്മസ്.
ഞായറാഴ്ച വരുന്ന പൊതു അവധി ദിവസങ്ങൾ:
അംബേദ്കർ ജയന്തി-ഏപ്രിൽ 14, ഈസ്റ്റർ- ഏപ്രിൽ 21, ബക്രീദ്- ഓഗസ്റ്റ് 11, ദീപാവലി- ഒക്ടോബർ 27. നവംബർ ഒൻപതിനുള്ള നബിദിന അവധി രണ്ടാം ശനിയാണ്.