കഴക്കൂട്ടം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്റി ഇ.പി.ജയരാജൻ സ്റ്റേഡിയത്തിൽ നിർവഹിക്കും. ടിക്കറ്റ് വില്പനക്കായി സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നമ്പരിട്ട് കഴിഞ്ഞു.42,500 ടിക്കറ്റുകൾ വില്പനക്കുണ്ടെന്നാണ് വിവരം. വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകിയിട്ടുണ്ട്. ഗാലറിയിലെ ഒരു ഭാഗമാണ് വിദ്യാർത്ഥികൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഓൺലൈൻ ടിക്കറ്റുകളുടെ പ്രിന്റ് കോപ്പി നിർബന്ധമില്ല. ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് ഗേറ്റിൽ കാണിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാ