കല്ലറ: പാലോട് ചിപ്പൻചിറ കൊച്ചടപ്പുപാറ തോട്ടംമുക്കിലെ ആറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറിലെ മദ്ധ്യഭാഗത്തുള്ള പാറയിടുക്കിൽ 45 വയസ് പ്രായമുള്ള പുരുഷനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. പാങ്ങോട് പൊലീസ് കേസെടുത്തു.