vehicle

കിളിമാനൂർ: തൊണ്ടി മുതൽ നിറഞ്ഞ് കാലുകുത്താൻ ഇടമില്ലാതെ കിളിമാനൂർ പൊലീസ് സ്റ്റേഷൻ. റോഡിന് ഇരുവശവും, സ്റ്റേഷൻ കോമ്പൗണ്ടും തൊണ്ടി മുതൽ കൊണ്ടു നിറഞ്ഞു. അപകടത്തിൽ പെട്ട വാഹനങ്ങളും, തൊണ്ടി മുതലായി പിടികൂടിയ വാഹനങ്ങളുമാണ് ഇത്തരത്തിൽ നിറഞ്ഞുകിടക്കുന്നത്.

അപകടങ്ങൾ വരുത്തിയ വാഹനങ്ങൾ നടപടി പൂർത്തിയാക്കി കൊണ്ടു പോകുന്നതിലെ കാലതാമസവും, തിരിച്ചു കൊണ്ടുപോകാത്തതും അപകടം വരുത്തുന്ന മിക്ക വാഹനങ്ങൾക്കും മതിയായ രേഖയില്ലാത്തതും പൊലിസ് സ്റ്റേഷനിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് കാരണമാകുന്നു. വാഹനങ്ങൾ പൊളിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ അപേക്ഷ നൽകിയിട്ടും മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കിട്ടിയിട്ടില്ല എന്ന് പൊലീസും പറയുന്നു.