atl17oc

ആ​റ്റിങ്ങൽ: കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. ആ​റ്റിങ്ങൽ ഐ.ടി.ഐ റോഡ് തൊടിയിൽവീട്ടിൽ എസ്. വസന്ത (55) യുടെ ചികിത്സക്കാണ് നാട്ടുകാർ സഹായ അഭ്യർത്ഥനയുമായി എത്തിയത്.

നിർദ്ധന കുടുംബാംഗമാണ് വസന്ത. ഭർത്താവ് ഗോപാലൻ ആചാരി മൂന്ന് വർഷം മുമ്പ് മരിച്ചു. കൂലിപ്പണിയെടുത്താണ് വസന്ത കുടുംബം പോ​റ്റിയിരുന്നത്. രോഗം ബാധിച്ചതോടെ വരുമാനം നിലച്ചു. ഇപ്പോൾ മരുന്ന് വാങ്ങാൻ പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രീയയും റേഡിയേഷനും 16 കീമോയും ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുളള ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണിവർ.

വസന്തയുടെ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനായി നാട്ടുകാർ എസ്.ബി.ഐ ആ​റ്റിങ്ങൽ മാമം ശാഖയിൽ അവരുടെ പേരിൽ 67254400025 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SBIN0070039. വിലാസം: എസ്. വസന്ത, തൊടിയിൽവീട് (VRA50F), ഐ.ടി.ഐ റോഡ്, ആ​റ്റിങ്ങൽ, പിൻ: 695101. ഫോൺ: 8606313024.