നെയ്യാറ്റിൻകര: ടൗണിലെ ഗ്യാസ് ഏജൻസിയിൽ നിന്നും വിതരണം ചെയ്യുന്ന പാചകവാതക ഗ്യാസ് സിലിണ്ടറിന് അധിക തുക ഈടാക്കുന്നതായി ഉപഭോക്താക്കളുടെ പരാതി. ടൗണിലെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി ഗ്യാസ് സിലിണ്ടർ എത്തിക്കണമെന്ന് നിർദ്ദേശമുള്ളപ്പോൾ സിലിണ്ടറൊന്നിന് 40 രൂപ മുതൽ 80 രൂപ വരെ അധികമായി ഈടാക്കുന്നതായാണ് പരാതി. അടുത്തിടെ ടൗണിലെ ഒരു വീട്ടമ്മ ഇത് ചോദ്യം ചെയ്തപ്പോൾ ജഡ്ജിമാർ വരെ അധിക തുക നൽകുന്നുവെന്നാണ് ഗ്യാസ് വിതരണം ചെയ്യുവാനെത്തിയയാളുടെ മറുപടി. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ടൗൺ സ്വദേശികളായ പതിനെട്ട് വീട്ടമ്മമാർ ചേർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എം.ഡിക്ക് പരാതി നൽകിയിരിക്കുകയാണ്.