നെടുമങ്ങാട് : ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് രാവിലെ 6.30ന് വിദ്യാരംഭവും വിദ്യാരാഞ്ജി മന്ത്രർച്ചനയും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ ഡോ.ആർ.എസ്.മണി,റിട്ട.ഹെഡ്മാസ്റ്റർ എസ്.മണി എന്നിവർ എഴുത്തിനിരുത്തും.ഉഴമലയ്ക്കൽ ശ്രീലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിൽ മേൽശാന്തി ചേർത്തല എസ്.സിബീഷ് നേതൃത്വം നൽകും.പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരംഭത്തിനും സ്നാന ഘോഷയാത്രയ്ക്കും ട്രസ്റ്റ് പ്രസിഡന്റ് കെ.അജയകുമാർ,സെക്രട്ടറി എ.ശ്രീകണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകും.പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രസിഡന്റ് വി. ശശിധരനും സെക്രട്ടറി കെ. വേലായുധൻ ആശാരിയും നേതൃത്വം നൽകും.കരകുളം പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 9ന് വലിയമല വി.എസ്.എസ്.സി ശാസ്ത്രജ്ഞൻ ഡോ.വി.സി വിജയകുമാറിന്റെ നേതൃത്വത്തിൽ എഴുത്തിനിരുത്തും.നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.സന്തോഷും സെക്രട്ടറി എസ്.ചന്ദ്രകുമാറും നേതൃത്വം നൽകും.കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരിചിറ്റൂർ ശങ്കരമംഗലത്തു മഠത്തിൽ വെങ്കിടേശ്വരൻ പോറ്റി മേൽനോട്ടം വഹിക്കും.നഗരിക്കുന്ന് തെക്കതുവിള ദേവീക്ഷേത്രത്തിൽ വിദ്യാരംഭത്തോടൊപ്പം സരസ്വതി മന്ത്രാർച്ചനയും വിദ്യാമന്ത്രാർച്ചനയും നടക്കും. അരശുപറമ്പ് തോട്ടുമുക്ക് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിൽ പ്രൊഫ.ഉത്തരംകോട് ശശി എഴുത്തിനിരുത്തും. ചെല്ലംകോട് പുതുമംഗലം ദേവീക്ഷേത്രത്തിൽ ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി, ഭാനുമതി അമ്മ ടീച്ചർ എന്നിവർ ആദ്യാക്ഷരം കുറിപ്പിക്കും.വിദ്യാ സരസ്വതി പൂജ,വിദ്യാരംഭം,സംഗീതാർച്ചന എന്നിവയുമുണ്ട്.കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീകേഷ് ഭട്ട് ആദ്യക്ഷരം എഴുതിക്കും. പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ സുഗത ടീച്ചറുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും.കുളക്കോട് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തന്ത്രി ആറ്റുവാശേരി നീലമന മഠത്തിൽ ഗണപതി പോറ്റി കാർമ്മികത്വം വഹിക്കും.
caption പാലോട് : നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിൽ മേൽശാന്തി സുഭാഷ് ഭാർഗവൻ മുഖ്യകാർമ്മികനാവും. കുറുപുഴ വെമ്പിൽ മണലയം ശിവക്ഷത്രത്തിൽ രാവിലെ എട്ടരയ്ക്ക് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.പേരയം ആയിരവില്ലി ക്ഷേത്രത്തിൽ രാവിലെ 7.30ന് വിദ്യാരംഭവും വിദ്യാഗോപാല മന്ത്രർച്ചനയും. പനകുന്നത്ത് ശ്രീദുർഗാ ശ്രീഭദ്രാ ആയിരവല്ലി ക്ഷേത്രത്തിൽ കാക്കാരിശ്ശി കലാകാരൻ പരപ്പിൽ കറുമ്പൻ നേതൃത്വം നല്കും.