adarikkal

മുടപുരം: "ആരോഗ്യകേരളം" പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കേരള സർക്കാരിന്റെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ച ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനെ ശാർക്കര ശാരദവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആദരിച്ചു. സ്കൂളിൽ നടന്ന പ്രതിഭാ സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷിനെ സ്കൂൾ പ്രഥമാദ്ധ്യാപകൻ ജയകുമാർ ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ‌് പി. എ. റഹിം അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ആർ.ശ്രീകണ്ഠൻനായർ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ‌് എസ്.ഡീന, പഞ്ചായത്തംഗം ബേബി, സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ, ബി.എസ് .സജിതൻ, ജി.സന്തോഷ് കുമാർ, ആർ.എസ്.രമേശ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.എസ് മിനി സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ജയകുമാർ നന്ദിയും പറഞ്ഞു.