കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പുകളുടെ അപേക്ഷ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. മദർ തെരേസ സ്‌കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ), എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ് ( പോളി ടെക്‌നിക്ക് ഡിപ്ലോമ) എന്നിവയാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471- 2300524.
നാഷണൽ മീൻസ്-കം- മെരിറ്റ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നാഷണൽ മീൻസ്-കം-മെരിറ്റ് സ്‌കോളർഷിപ്പിനുളള അപേക്ഷകൾ 31നകം ഓൺലൈനായി നൽകണം.നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്. 2017 നവംബറിൽ എസ്.സി.ഇ.ആർ.ടി നടത്തിയ യോഗ്യതാ പരീക്ഷ വിജയിച്ചവരും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നതുമായ കുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ (ഫ്രഷ്) സമർപ്പിക്കാനാവും. മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളിൽ ആരെങ്കിലും ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/ റിന്യൂവൽ) ഓൺലൈൻ അപേക്ഷകൾ നൽകിയിട്ടുണ്ടെങ്കിൽ ഇത് പിൻവലിച്ചശേഷം മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് പുതിയ അപേക്ഷ നൽകണം.
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ നൽകാത്ത കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കില്ല. കേരളത്തിൽ നിന്നും പൊതുവിദ്യാവിദ്യാലയങ്ങളിൽ (സർക്കാർ/എയ്ഡഡ്) പഠിക്കുന്ന 3473 കുട്ടികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തിട്ടുളളത്. പ്രതിവർഷം 12000 രൂപയാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷകൾ സ്‌കൂളിൽ നിന്നും പ്രഥമാദ്ധ്യാപകർ സൂഷ്മ പരിശോധന നടത്തി സമർപ്പിക്കണം. എൻ. എം. എം സ്‌കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2328438,2580583,9496304015.
പട്ടിക പ്രസിദ്ധീകരിച്ചു
കേരള ജലസേചന വകുപ്പിലെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരുടെ 2018 ജനുവരി ഒന്നിൽ ഏകീകരിച്ച മുൻഗണനാ പട്ടിക താത്കാലികമായി പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ഫലം ലഭ്യമാണ്. പട്ടിക സംബന്ധിച്ച് ആക്ഷേപമുളളവർ പരാതികൾ ആവശ്യമായ രേഖകൾ സഹിതം അനെക്‌സർ 11 ലെ കാര്യാലയത്തിൽ സമർപ്പിക്കണം.
സൗദി അറേബ്യയിൽ പാരാമെഡിക്കൽ നിയമനത്തിന് സ്‌കൈപ്പ് ഇന്റർവ്യൂ
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ-മൗവ്വാസാത്ത് മെഡിക്കൽ സർവീസ് ആശുപത്രിയിൽ പരിചയസമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകളെ (ആൺ/പെൺ) തിരഞ്ഞെടുക്കുന്നതിന് നവംബറിൽ ഒഡെപെക് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ 31 നകം odepcprivate@gmail.com ൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.