വർക്കല: ബൈക്കപകടത്തിൽ പുത്തൻചന്ത മങ്ങാട് പത്മവിലാസത്തിൽ പരേതനായ ശശാങ്കൻനായരുടെ മകൻ ദീപു (34) മരിച്ചു. ചൊവ്വാഴ്ചരാത്രി 10 മണിയോടെ എസ്.എൻകോളേജ് റോഡിലായിരുന്നു സംഭവം.എതിർദിശയിൽ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതാണ് . പരിക്കേറ്റ ദീപുവിനെ വർക്കലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിലായിരുന്ന ദീപു ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ്: പത്മകുമാരി. ഭാര്യ: അശ്വതി. മകൻ: ധ്യാൻ. സഹോദരി: ദിവ്യ. സഞ്ചയനം 21ന് രാവിലെ