train-time
Train Time

തിരുവനന്തപുരം: കുറുപ്പന്തറ - കോട്ടയം റൂട്ടിൽ പാളത്തിൽ നിർമ്മാണ ജോലി നടക്കുന്നതിനാൽ 20 മുതൽ 24 വരെ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇൗദിവസങ്ങളിലെ എറണാകുളം - കായംകുളം - എറണാകുളം സർക്കുലർ പാസഞ്ചർ, എറണാകുളം - കൊല്ലം - എറണാകുളം സർക്കുലർ മെമു, എറണാകുളം - കായംകുളം - കോട്ടയം - എറണാകുളം സർക്കുലർ പാസഞ്ചർ എന്നിവ റദ്ദാക്കി.

20 നും 24 നും ശബരി, കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് , നിസാമുദ്ദീൻ - തിരുവനന്തപുരം, ഡെറാഡൂൺ - കൊച്ചുവേളി എക്സ് പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. മറ്റ് ട്രെയിനുകൾ ഒരുമണിക്കൂർ വരെ കോട്ടയത്ത് വൈകാനിടയുണ്ട്.