കടയ്ക്കാവൂർ: ജീവിതശൈലിരോഗങ്ങൾ ആരംഭത്തിലെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്നതിനായി നടപ്പിലാക്കുന്ന ആരോഗ്യ ഭവനം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല സമിതി രൂപീകരിക്കുന്നു. കടയ്ക്കാവൂർ പഞ്ചായത്തുതല സമിതി രൂപീകരണ യോഗം പ്രസിഡന്റ് കെ.വിലാസിനി ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ളോക്ക്പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കീഴാറ്റിങ്ങൽ പി.എച്ച്.സി മെഡിയ്ക്കൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്തംഗം ഉഷാകുമാരി ,സി.എച്ച്.സി.ഹെൽത്ത് സൂപ്പർ വൈസർ ജഗദീഷ്, ജെ.എച്ച്.ഐ.സലിം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തൃദീപ്കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ചെയർമാനും ഡോ.രാമകൃഷ്ണബാബു കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.