കിളിമാനൂർ: മദ്ധ്യവയസ്കനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പനപ്പാംകുന്ന് അവിട്ടംവീട്ടിൽ ദേവദാസ് ആണ് (55) ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായിരുന്നു ഇയാൾ. ഭാര്യ: അശ്വതി. മക്കൾ: കിരൺദാസ്, കീർത്തിദാസ്. പള്ളിക്കൽ പൊലീസ് കേസെടുത്തു.