തിരുവനന്തപുരം: മണ്ണന്തലയിൽ മതിലിടിഞ്ഞ് വീണ് റോഡരികിൽ പാ‌ർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ തകർന്നു. മണ്ണന്തല ജംഗ്ഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർന്നത്. ഇന്ന് പുല‌ർച്ചെ മൂന്നരമണിയോടെയായിരുന്നു സംഭവം. മണ്ണന്തല സ്വദേശി സാമുവലിന്റെ വീടിന്റെ കൂറ്റൻ മതിലാണ് ഇടിഞ്ഞുവീണത്. മതിലിന് സമീപം പാർക്ക് ചെയ്തിരുന്ന സമീപവാസികളുടെ കാറുകളാണ് തകർന്നത്. വിവരമറിഞ്ഞ് രാത്രി പൊലീസെത്തി അന്വേഷണം നടത്തി മടങ്ങി. രണ്ട് കാറുകളും പൂർണമായും തകർന്നിട്ടുണ്ട്. മണ്ണന്തല പൊലീസ് കേസെടുത്തു.