തിരുവനന്തപുരം : കായംകുളത്തിനും ശാസ്‌താംകോട്ടയ്‌ക്കുമിടിയിൽ പാളത്തിൽ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ 20,21,25,26,27 തീയതികളിൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലത്തിനും എറണാകുളത്തിനുമിടയ്ക്കുള്ള മെമുവും പാസഞ്ചറുകളും കായംകുളത്ത് നിന്നായിരിക്കും സർവീസ് നടത്തുക. പുനലൂർ വഴി പാലക്കാടുനിന്ന് തിരുച്ചിറപ്പള്ളിക്കുള്ള പാലരുവി എക്സ് പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും കായംകുളത്തുനിന്നായിരിക്കും.