കടയ്ക്കാവൂർ: ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങളുടെ കൂട്ടായ്മയായ വയോമിത്രം ബ്ളോക്കിന്റെ പരിധിയിലുളള അഞ്ചുതെങ്ങ് പഞ്ചായത്തിലെ അറുപ്പത്തിയഞ്ച് വയസിനു മുകളിൽ പ്രായമുള്ളവരുടെ കൂട്ടായ്മ കായിക്കര ആശാൻ സ്മാരക ഹാളിൽ നടന്നു. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എസ്. പ്രവീൺചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി വി. ലൈജു, മനഃശാസ്ത്രജ്ഞൻ ഡോ. ഇ. നസീർ തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണുമോഹൻദേവ് നന്ദിയും പറഞ്ഞു. വാർദ്ധക്യവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസും അതിനോടുനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോ. എ.കെ. മിനി, ഡോ. എസ്.ആർ. രാജി, ഡോ. ഇ. നസീറുംഎന്നിവർ സംസാരിച്ചു. വയോമിത്രം സൗഹൃദ സംഭാഷണം പ്രശസ്ത കവി രാധാകൃഷ്ണൻ കുന്നുംപുറം നടത്തി. നാടൻപാട്ടുകളും സ്നോഹോപഹാര സമർപ്പണവും ഉണ്ടിയിരുന്നു.