കല്ലമ്പലം: മണമ്പൂർ തെഞ്ചേരിക്കോണം പടശേഖര സമിതിയുടെ വിളവെടുപ്പിൽ നൂറുമേനി. തരിശുനിലങ്ങൾ കൃഷിയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ ജൈവ കാർഷിക മണ്ഡലം പദ്ധതിയുടെ ഭാഗമായാണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മണമ്പൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നെൽകൃഷി ആരംഭിച്ചത്. കൊയ്ത്തുത്സവം ബി. സത്യൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കൃഷിവകുപ്പ് നടപ്പാക്കുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ ആറ്റിങ്ങൽ മണ്ഡലത്തിൽ മണമ്പൂർ കൃഷിഭവന് അനുവദിച്ചതായും എം.എൽ.എ അറിയിച്ചു. ഇതിന്റെ രേഖകൾ പഞ്ചായത്ത് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ. നഹാസ്, പഞ്ചായത്തംഗങ്ങളായ ലിസി വി.തമ്പി, ജയ, പടശേഖരസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.