വർക്കല: കോൺഗ്രസ് നേതാവും വർക്കല നഗരസഭയുടെ ആദ്യ ചെയർമാനുമായ വർക്കല ജനാർദ്ദനപുരം പെരുങ്കുളത്തിന് സമീപം മൂത്തോടത്ത് വീട്ടിൽ എം.എൻ.ത്യാഗരാജൻ (82) നിര്യാതനായി. തൃശൂർ കൂർക്കഞ്ചേരി എസ്.എൻ സിദ്ധവൈദ്യശാലയുടെ ഉടമയുമായിരുന്ന എം.വി.നാരായണൻ വൈദ്യരുടെ മകനാണ്. വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: അമൃതരാജ് (മസ്കറ്റ്), അഞ്ജന. മരുമക്കൾ: പ്രസീത, ജി.അനിൽകുമാർ (കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ, കേരളകൗമുദി). ഇന്ന് രാവിലെ 9 ന് വർക്കല നഗരസഭ കാര്യാലയത്തിൽ പൊതുദർശനത്തിനു വച്ച ശേഷം 12 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.