ddd

തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക സമിതി എസ്.എൻ.ഡി.പി തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റും സാംസ്‌കാരിക നിലയം രക്ഷാധികാരിയുമായ ചേന്തി അനിലിന്റെ നേതൃത്വത്തിൽ ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ചേന്തി ജംഗ്ഷനിൽ സർവമത പ്രാർത്ഥായജ്ഞം നടത്തി. ജേക്കബ് കെ. എബ്രഹാം ഉദ്ഘാടനം ചെയ്‌ത യജ്ഞത്തിൽ കൗൺസിലർ ജോൺസൺ ജോസഫ്, പേട്ട അനിൽ, ചേന്തിയിൽ സുഗുണൻ, സാംബശിവൻ, തലനാട് ചന്ദ്രശേഖരൻ നായർ, എം. തങ്കമണിയമ്മ, ജി. ശശിധരൻ കോൺട്രാക്ടർ, എസ്. അനിൽകുമാർ, എൻ. ജയകുമാർ, പി. ശശിബാലൻ, കെ. സുരേന്ദ്രൻ നായർ, ആന്റണി, എം. ജയകുമാർ, കെ. സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥനായജ്ഞത്തിൽ നിന്ന്. ചേന്തി അനിൽ, ജേക്കബ് കെ. എബ്രഹാം, തങ്കമണിയമ്മ, തലനാട് ചന്ദ്രശേഖരൻ നായർ, സാംബശിവൻ, ശശിധരൻ, അനിൽകുമാർ, സുരേന്ദ്രൻ നായർ, എം. ജയകുമാർ, ആന്റണി, മോഹൻ തുടങ്ങിയവർ സമീപം