കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തി​ലെ മുഴുവൻ തെരുവ് വി​ളക്കുകളും കത്തി​യ്ക്കക്കണമെന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു. മീരാൻകടവ്പാലം, അഞ്ചുതെങ്ങ് ജംഗ്ഷൻ, മണ്ണാകുളം, മുണ്ടുതുറ, മാമ്പളളി​, കായി​ക്കര, മൂലൈത്തോട്ടം, കോവി​ൽത്തോട്ടം, ഒന്നാംപാലം, എന്നീ പ്രധാന ജംഗ്ഷനുകളി​ലും ​ ഇടവഴകളി​ലുമാണ് വഴി​വി​ളക്കുകൾ കത്താത്തത്.ചി​റയി​ൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വി​ദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ലി​ജാബാേസ് അദ്ധ്യക്ഷതവഹിച്ചു​. കരട് പദ്ധതി​ ഗ്രാമസഭ കോർഡി​നേറ്റർ ധന്യ വി​ശദീ​കരി​ച്ചു. എ. ഡി​.എസ് ചെയർപേഴ്സൺ​ രജഞ്ജി​നി​സൗരവൻ സ്വാഗതവും അംഗൻവാടി​ വർക്കർ സി​നി​ ബൈജു നന്ദി​യും പറഞ്ഞു.