mudapuramroad
13 നു കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

മുടപുരം: ടാറും മെറ്റലുമിളകി തകർന്നു കിടക്കുന്ന മുടപുരം മുട്ടപ്പലം റോഡിന്റെ റീ - ടാറിംഗിന് മുൻപ് ജില്ലാപഞ്ചായത്ത് അറ്റകുറ്റപണി നടത്തുമെന്ന് ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ.ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. മുടപുരം ജംഗ്‌ഷൻ മുതൽ മുടപുരം പാലം വരെയാണ് മെയിന്റെനൻസ് പണി നടത്തുന്നത്.
ഇതിന്റെ സാങ്കേതിക അനുമതിയ്ക്കായി നൽകിയിരിക്കുകയാണ്.മുടപുരം - മുട്ടപ്പലം റോഡ് റീ - ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 13 ന് കേരളകൗമുദിയിൽ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ജില്ലാപഞ്ചായത്ത് അറ്റകുറ്റപണി നടത്തുമെന്ന് ശ്രീകണ്ഠൻ നായർ അറിയിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ഈ റോഡ് റീ - ടാറിംഗ് ഉൾപ്പടെ പുതുക്കി പണിയുന്നതിന് വലിയ തുക ആവശ്യമായി വരുമെന്നതിനാൽ പി.ഡബ്ലിയു.ഡി ഈ റോഡ് റീ - ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പി.ഡബ്ലിയു.ഡിക്ക് കത്ത് നൽകിയിരിക്കുകയാണ്.