vs-95th-birth-day
vs-95th-birth-day

തിരുവനന്തപുരം: പായസമധുരം നുണഞ്ഞ് ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദന് 95-ാം പിറന്നാൾ ആഘോഷം. പതിവുചിട്ടകളായ അതിരാവിലെയുള്ള യോഗ, വ്യായാമം, പത്രപാരായണം എന്നിവയ്ക്ക് ശേഷം രാവിലെ 11ന് കവടിയാർ ഹൗസിൽ കുടുംബാംഗങ്ങൾക്കും സ്റ്റാഫ് അംഗങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചു. ഭാര്യ വസുമതി നൽകിയ പായസം കഴിച്ചു. സ്റ്റാഫംഗങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും ആശംസ അറിയിക്കാനെത്തിയവർക്കും ഗ്ലാസിൽ പായസം നൽകി. ഉച്ചയ്ക്ക് കുടുംബസമേതം പിറന്നാൾ സദ്യയുണ്ടു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, എ.കെ.ആന്റണി, മന്ത്രിമാർ എന്നിവർ ഫോണിൽ പിറന്നാളാശംസ നേർന്നു. ചൊവ്വാഴ്ച ആലപ്പുഴയിലേക്ക് പോവുന്ന വി.എസ് ഒരാഴ്ച അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും.