ആറ്റിങ്ങൽ: പത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ കേരളകൗമുദി ചിറയിൻകീഴ് താലൂക്ക് ലേഖകൻ വിജയൻ പാലാഴിയെ ഇന്ന് വൈകിട്ട് 5 ന് ആറ്റിങ്ങൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആദരിക്കും.പാലാഴിയുടെ അമ്മ വി.എസ്.രാധാദേവി ഭദ്രദീപം തെളിക്കും.ഡോ.എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. വിജയനെക്കുറിച്ച് സഹപാഠികൾ നിർമ്മിച്ച സംഘത്തിൽ ഒരുവൻ എന്ന ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ സ്വിച്ച് ഓൺ അഡ്വ. ബി.സത്യൻ എം.എൽ.എ നിർവഹിക്കും.വിജയന്റെ കവിതകളടങ്ങിയ സി.ഡിയുടെ പ്രകാശനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിക്കും. കേരളകൗമുദി ലേഖകൻ എ.പി.ജിനൻ, സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.ആർ.രാമു, പി.ഉണ്ണികൃഷ്ണൻ, തോട്ടയ്ക്കാട് ശശി, മണമ്പൂർ ദിലീപ്, സി.എസ്.ജയചന്ദ്രൻ, അഡ്വ. ജി.സുഗുണൻ, കെ.ചന്ദ്രബാബു, വി.എസ്.സന്തോഷ്, അഡ്വ. ഫിറോസ് ലാൽ, ഹാഷിം, വക്കം അജിത്, കെ.ശ്രീവത്സൻ, എ.എം.സാലി, ഡോ.എസ്.ഭാസിരാജ്, അഡ്വ. ജി.മധുസൂദനൻ നായർ, എസ്.ഗോകുൽദാസ്, ഡോ.പി.രാധാകൃഷ്ണൻ നായർ, എം.എസ്.മണി, സി.ചന്ദ്രബോസ്, ഉണ്ണി ആറ്റിങ്ങൽ, അഡ്വ. പി. സുകുമാരൻ, സുരേഷ് കൊളാഷ്, പ്രവീൺ ചന്ദ്ര, ബിനു വേലായുധൻ, സിജു ശിവരാമൻ എന്നിവർ സംസാരിക്കും. കെ.എസ്.സുജ സ്വാഗതവും വിജയൻ പാലാഴി മറുമൊഴിയും വഞ്ചിയൂർ ഉദയകുമാർ നന്ദിയും പറയും.