sndp

ചിറയിൻകീഴ്: ആരാധനാലയങ്ങളിൽ ഭക്തജനഹിതമാണ് മുഖ്യമെന്നും ആചാരാനുഷ്ഠാനങ്ങൾ നടപ്പാക്കേണ്ടത്‌ ഭക്തർക്കിടയിൽ സമ്മർദ്ദം ചെലുത്തിയാവരുതെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചിറയിൻകീഴ് സഭവിള ശ്രീ നാരായണാശ്രമത്തിൽ ശ്രീനാരായണ വൈദിക സമിതി തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾ സ്വയം അനുഷ്ഠാനങ്ങളിൽ വ്യാപൃതരാകുകയാണു പതിവ്. അവർക്കൊപ്പം നിലകൊള്ളുകയാണു അഭികാമ്യമെന്നും യഥാർത്ഥ ഭക്തർ ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകേ പിടിച്ചുള്ള സമീപനങ്ങൾക്കാണു പ്രാധാന്യം കല്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വൈദിക സമിതി സംസ്ഥാന പ്രസിഡന്റ്‌ ഇ.കെ.ലാലൻ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ്‌ സി.വിഷ്ണുഭക്തൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭ വിള, വൈദിക സമിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോഷി ശാന്തി, സാലി ശാന്തി, എസ്. എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി, എസ്. എൻ. ഡി. പി യോഗം ഡയറക്ടർമാരായ ഡി.വിപിൻ രാജ്, അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തി ദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, അജി കീഴാറ്റിങ്ങൽ, അനിൽ തറനിലം എന്നിവർ സംസാരിച്ചു. ശ്രീനാരായണ വൈദിക സമിതി ജില്ല പ്രസിഡന്റായി ദിലീപ് വാസവനെയും സെക്രട്ടറിയായി തിരുനെല്ലൂർ ബിജു പോറ്റിയെയും തിരഞ്ഞെടുത്തു.

അടിക്കുറിപ്പ്: ശ്രീനാരായണ വൈദിക സമിതി ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സി.വിഷ്ണുഭക്തൻ, ശ്രീകുമാർ പെരുങ്ങുഴി, ഇ.കെ. ലാലൻ തന്ത്രി, പ്രദീപ് സഭ വിള, ജോഷി ശാന്തി, സാലിശാന്തി, ഡി.വിപിൻ രാജ്, അഴൂർ ബിജു, സി. കൃത്തി ദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ, അനിൽ തറനിലം, തിരുനെല്ലൂർ ബിജു പോറ്റി എന്നിവർ സമീപം