മലയിൻകീഴ് :ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന കലാപ നീക്കത്തിനെതിരെ കർഷകർ ഇടപെടണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രളയാനന്തരം തകർന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സി.പി.എം സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി സമരത്തിലൂടെ മാറ്റാൻ കഴിയില്ല. നടപ്പാക്കാൻ മാത്രമേ ഗവൺമെന്റിന് കഴിയൂ. ബി.ജെ.പി യും കോൺഗ്രസും അണികളെ കബളിപ്പിക്കുകയാണ്. കേന്ദ്രത്തിന്റെ നിലപാട് കോടതി വിധി നടപ്പാക്കലാണ്. അങ്ങനെയല്ലെങ്കിൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി വിധി മറികടക്കാനുള്ള കാര്യങ്ങൾ ചെയ്യട്ടെയെന്നും കോടിയേരി പറഞ്ഞു.
(ഫോട്ടോ അടിക്കുറിപ്പ്....വിളപ്പിൽശാല ഇ.എം.എസ്.അക്കാഡമിയിൽ ശിൽപശാല സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.)