വർക്കല: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യാകാല പ്രവർത്തകരിലൊരാളായ ചെറുന്നിയൂർ കുളത്തിൻകരവീട്ടിൽ കെ. സുന്ദരേശൻ (81) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പ് സെൽ മെമ്പറായിരുന്നു. ദീർഘകാലം സി.പി.എം വെട്ടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അംബിക. മക്കൾ: ഷിബു, ഷീബ, ലിസി. മരുമക്കൾ: ശരണ്യ, കെ. പ്രതാപൻ, വി. പ്രതാപൻ.