c-m-pinarayi
pinarayi

തിരുവനന്തപുരം: പ്രളയക്കെടുതിലകപ്പെട്ട കേരളത്തെ പുനർനിർമ്മിക്കാനുള്ള ധനശേഖരണത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിദേശത്ത് പോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തത്വത്തിൽ അംഗീകാരം നൽകിയതാണ്. എന്നാൽ രേഖാമൂലം അപേക്ഷ നൽകിയപ്പോൾ അദ്ദേഹം വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൗ മനംമറ്റം എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായ് അൽ നാസർ ലീഷർ ലാൻഡിൽ നടന്ന ചടങ്ങിലാണ് വിദേശയാത്രയ്ക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.
ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു നിർദ്ദേശിച്ചിരുന്നു.പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.മുഖ്യമന്ത്രി പറഞ്ഞു.