നെടുമങ്ങാട് : പനവൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗങ്ങൾ 22 നു ആരംഭിക്കും. തീയതി,വാർഡ്,സ്ഥലം എന്നിവ ചുവടെ: 22ന് രാവിലെ 10 ന് വിശ്വപുരം -അംഗൻവാടിയിൽ ,ഉച്ചയ്ക്ക് 2 ന് ആട്ടുകാൽ -നെടുമ്പ ഇ.എം.എസ് ഹാളിൽ,23 ന് രാവിലെ 10 ന് കൊങ്ങണംകോട് -അംഗൻവാടിയിൽ,ഉച്ചയ്ക്ക് 2 ന് പനവൂർ-ഞാറ്റടിക്കോണം എൻ,എസ്.എസ് ഹാളിൽ,24 ന് രാവിലെ 10ന് അജയപുരം - കമ്മ്യൂണിറ്റി ഹാളിൽ, ഉച്ചയ്ക്ക് 2 ന് കരിക്കുഴി - ആർ.പി.എസ് ഹാളിൽ,25 ന് ഉച്ചയ്ക്ക് 2 ന് കോതകുളങ്ങര - തെറ്റിമൂട് ഫാമിലി വെൽഫെയർ സബ് സെന്ററിൽ,26 നു രാവിലെ 10 ന് മൊട്ടക്കാവ് - കഴക്കുന്ന് സര്യ ഹാളിൽ,27 ന് രാവിലെ 10 ന് പേരയം -യു.പി.എസിൽ, 11മണിക്ക് എസ്.എൻ പുരം -ആറ്റിൻപുറം യു.പി.എസിൽ, 2 മണിക്ക് വെള്ളാഞ്ചിറ- പനവൂർ എൽ.പി.എസിൽ,28നു രാവിലെ 10 ന് വാഴോട് -പനവൂർ ഹൈസ്കൂളിൽ, 2 മണിക്ക് പനയമുട്ടം - പനയമുട്ടം എൽ.പി.എസിൽ,3 മണിക്ക് മീന്നിലം -ആട്ടുകാൽ യു.പി.എസിൽ.30നു രാവിലെ 10 ന് മലമുകൾ - കൊക്കോട് . ഊരുകൂട്ടയോഗം 29 നു രാവിലെ 11 ന് പാണയം ആഗ്രോ സർവ്വീസ് സെന്ററിൽ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.