antony
a.k antony sabarimala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനസർക്കാർ മുൻവിധിയില്ലാതെ തുറന്ന മനസോടെ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. വിശ്വാസി സംഘടനകൾ, രാജകുടുംബാംഗങ്ങൾ, ക്ഷേത്രവുമായി ബന്ധപ്പെട്ടവർ, രാഷ്ട്രീയപ്പാർട്ടികൾ എന്നിവരെയെല്ലാം ചർച്ചയ്ക്ക് ക്ഷണിക്കണം. ബി.ജെ.പിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കാതെ പ്രധാനമന്ത്രിയെ കണ്ട് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും കെ.പി.സി.സിയുടെ ആഭിമുഖ്യത്തിലുള്ള 'എന്റെ ബൂത്ത് എന്റെ അഭിമാനം" പ്രചാരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ആന്റണി പറഞ്ഞു.കേന്ദ്ര, കേരള സർക്കാരുകൾ ആഗ്രഹിച്ചെങ്കിൽ പ്രശ്നപരിഹാരം സാധിക്കുമായിരുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തിൽ മാത്രമാണ് വിധിക്കെതിര് പറയുന്നത്. കേന്ദ്രം വിചാരിച്ചാൽ 24മണിക്കൂറിനകം പ്രശ്നപരിഹാരമുണ്ടാക്കാം. ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളെയും രണ്ടായി തരംതിരിച്ച് കേരളത്തെ സി.പി.എമ്മിന്റെ കുത്തകയാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.