പാലോട് : പെരിങ്ങമ്മല മാലിന്യപ്ളാന്റ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിനു മുന്നിൽ അനുഭാവ സത്യാഗ്രഹം നടത്തി. പെരിങ്ങമ്മല, നന്ദിയോട്, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ അമ്പതോളം റസിഡന്റ്സ് അസോസിയേഷനുകളിലെ ഭാരവാഹികളും പ്രവർത്തകരുമാണ് സമരപന്തൽ സന്ദർശിച്ചത്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന്‍ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആക്ഷൻകമ്മിറ്റി ചെയർമാൻ എം. നിസാർ മുഹമ്മദ് സുൽഫിയുടെ അദ്ധ്യക്ഷതയിൽ ഫ്രാറ്റ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തെന്നൂർ ഷിഹാബ്, പൊൻപാറ രഘു, സുലോചനൻ നായർ, ശശിധരൻ നായർ, ജയചന്ദ്രൻ, സുജ ടീച്ചർ, ഷംനാദ് ചിറ്റൂർ, മോഹനൻ നായർ, സാംബശിവൻ, രവി പടിപ്പോട്ടുപാറ എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സലീം പള്ളിവിള, സജീനയഹിയ, സി. മഹാസേനൻ, എം.കെ. സലീം, പെരിങ്ങമ്മല അജിത്, സാലി പാലോട്, മോഹനൻ, ബെൻഷി പാലോട്, ശ്രീലത ശിവാനന്ദൻ, വസന്ത എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.