b

വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ.എൻ. കുഞ്ഞ് കൃഷ്ണപിള്ളയുടെ 17 -ാമത് അനുസ്മരണ സമ്മേളനം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി, ഡി.കെ. മുരളി എം. എൽ.എ, മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, ഏരിയ സെക്രട്ടറി കെ .മീരാൻ, അഡ്വ. ബി. ബാലചന്ദ്രൻ, ഇ.എ. സലീം, ആർ. അനിൽ, വൈ.വി. ശോഭ കമാർ, എം.എസ്. രാജു തുടങ്ങിയവർ പങ്കെടുത്തു.